11:42am 13 November 2026
NEWS
ആരോഗ്യമേഖലയിലും വിദ്യാഭ്യാസത്തിനും 47.2 ബില്യൺ റിയാൽ: ഖത്തർ 2026 ബജറ്റ് പ്രഖ്യാപിച്ചു
12/12/2025  10:58 AM IST
nila
ആരോഗ്യമേഖലയിലും വിദ്യാഭ്യാസത്തിനും 47.2 ബില്യൺ റിയാൽ: ഖത്തർ 2026 ബജറ്റ് പ്രഖ്യാപിച്ചു

ദോഹ: ഖത്തർ 2026ലെ സംസ്ഥാന ബജറ്റ് ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പ്രഖ്യാപിച്ചു.   220.8 ബില്യൺ റിയാൽചെലവും  199 ബില്യൺ റിയാൽവരുമാനവുമാണ് പ്രഖ്യാപിച്ച ബജറ്റിലുള്ളത്.
ആരോഗ്യത്തിനായി 25.4 ബില്യൺ റിയാൽ, വിദ്യാഭ്യാസത്തിനായി 21.8 ബില്യൺ റിയാൽ എന്നിങ്ങനെ ആകെ 47.2 ബില്യൺ റിയാൽ വകയിരുത്തിയിട്ടുണ്ട്. 2025-ലേക്കാൾ ആരോഗ്യ മേഖലയിൽ ചെലവ് വർധിപ്പിച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.
മുനിസിപ്പാലിറ്റി-പരിസ്ഥിതി മേഖലക്ക് 22.2 ബില്യൺ, കായികമേഖലയ്ക്ക് 7.6 ബില്യൺ, വാണിജ്യ-ഗതാഗത മേഖലകൾക്ക് 4.1 ബില്യൺ റിയാൽ വീതവും അനുവദിച്ചിട്ടുണ്ട്. ശമ്പളങ്ങൾക്കും വിവിധ പ്രവർത്തന ചെലവുകൾക്കും 151 ബില്യൺ റിയാലും നൽകിയിട്ടുണ്ട്.
ഒഴിവുസംഭവനങ്ങൾ വർധിപ്പിക്കുന്നതിനായി പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) 49 ബില്യൺ റിയാൽ മൂല്യമുള്ള ടെൻഡറുകൾ പുറത്തിറക്കും. കഹറാമാ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ എന്നിവയും 2026ൽ നിരവധി പുതിയ ടെൻഡറുകൾ പ്രഖ്യാപിക്കും. മൊത്തത്തിൽ 4,464-ത്തിലധികം ടെൻഡറുകൾ സ്വകാര്യ മേഖലയ്ക്ക് ലഭ്യമാകും.
2026 ലെ വരുമാനത്തിൽ എണ്ണ-വാതക മേഖലയിലൂടെ 155 ബില്യൺ റിയാലും എണ്ണേതര മേഖലകളിലൂടെ 44 ബില്യൺ റിയാലും പ്രതീക്ഷിക്കുന്നു. എണ്ണ വില ബാരലിന് 55 ഡോളർ എന്ന സൂക്ഷ്മ കണക്കാണ് ഉപയോഗിച്ചത്.
2025ൽ ഖത്തറിന്റെ ജിഡിപി വളർച്ച 2.9% ആയിരിക്കുമെന്നും പണപ്പെരുപ്പ് 0.7% മാത്രമാണെന്നും ധനമന്ത്രി അറിയിച്ചു. 2025 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 4.4 മില്യൺ സന്ദർശകർ ഖത്തറിലെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img